കനം തൂങ്ങുന്ന നാല് പദങ്ങൾ عَنْ جُوَيْرِيَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ، فَقَالَ : " مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ؟ " قَالَتْ : نَعَمْ. قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ ". ജുവൈരിയ റളിയള്ളാഹു അൻഹയിൽ നിന്ന്: നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സുബ്ഹ് നമസ്കാര ശേഷം, പുലർച്ചെ, അവർ, അവരുടെ നമസ്കാര സ്ഥലത്ത് ആയിരിക്കെ, അവരുടെ അടുത്ത് നിന്നു പുറത്തേക്ക് പോയി. മധ്യാഹ്നത്തിൽ അദ്ദേഹം മടങ്ങി വന്നു. അപ്പോഴും അവർ അവിടെ ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു : " ഞാൻ നിന്നെ വിട്ടേച്ചു പോയ അതേ അവസ്ഥയിൽ തന്നെയാണോ നീ ? ( ഇപ്പോഴും നീ ഇവിടെ തന്നെ ഇരിക്കുകയാണോ) അപ്പോഴവർ പറഞ്ഞു : അതെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : നിന്റെ അടുത്ത് നിന്ന് പോയ ശേഷം ഞാൻ നാല് പദങ്ങൾ മൂന്ന് തവണയായി പറഞ്ഞു. ഇന്നത്തെ ദിവസം നീ ( ഇത് വരെ) പറഞ്ഞതെല്ലാം തുലനം ചെയ്‌താൽ അതിനേക്കാൾ അവ മികച്ചു നിൽക്കും
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ അള്ളാഹുവിനെ അവന്റെ സ്തുതി കൊണ്ട് ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടിപ്പിന്റെ എണ്ണമത്രയും അവന്റെ തൃപ്തിയുടെ അത്രയും അവന്റെ അർശിന്റെ തൂക്കത്തിന്റെ അത്രയും അവന്റെ വചനങ്ങളുടെ മഷിയുടെ അത്രയും... (മുസ്‌ലിം) ~ അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله www.IslamBooks.in
0 Comments
Your comment will be posted after it is approved.
Leave a Reply. |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
April 2025
|