Naseeha-lil-Akhwaat |
സഹോദരിമാരോടുള്ള നസീഹഃ |
Abu Tariq Zubair Mohamed
حفظه الله تعالى This is a general advice, but with more of an emphasis on issues particular to women. The muslim man and woman are obliged to give due rights to Allah, first and foremost. Followed by that is the rights of parents, spouse and children.
Many important topics are covered specific to women such as the importance of proper veiling and the dangers of being alone with non-mahram males. The lecture concludes with the importance of learning religious knowledge and acting upon it with sincerity which is the only means to success in this life and in the hereafter. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ കൂടുതലൂന്നിക്കൊണ്ട് സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമായ ചില ഉപദേശങ്ങൾ. മുസ്ലിം പുരുഷനും സ്ത്രീയും ആദ്യമായി നിർവ്വഹിക്കേണ്ടത് അവരുടെ സൃഷ്ടാവായ അല്ലാഹുവിനോടുള്ള കടമയാണ്. തുടർന്ന് തന്‍റെ മാതാപിതാക്കൾ, ഇണ, കുട്ടികൾ തുടങ്ങിയവരുടെയും അവകാശങ്ങൾ വകവെച്ചു കൊടുക്കേണ്ടതുണ്ട്.
ശരിയായ ഹിജാബ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യം, മഹ്റമല്ലാത്ത പുരുഷന്മാരുടെ സാന്നിധ്യത്തിൽ മറയില്ലാതെ പെരുമാറുന്നതിന്റെയും ഒറ്റയ്ക്കാവുന്നതിന്റെയും അപകടങ്ങൾ, തുടങ്ങി സ്ത്രീകൾക്കാവശ്യമായ ചില സുപ്രധാന കാര്യങ്ങൾ തുടർന്ന് വിശകലനം ചെയ്യുന്നു. മതത്തിൽ അറിവ് നേടുകയും നേടിയ അറിവ് പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇഹത്തിലും പരത്തിലും വിജയത്തിലെത്താൻ കഴിയുകയുള്ളൂ എന്ന ഉദ്ബോധനത്തിലൂടെ പ്രഭാഷണം ഉപസംഹരിക്കുന്നു. |