The Fitna of Hajorees |
ഹജൂരികളുടെ ഫിത്‌ന |
Abu Tariq Zubair Mohamed
حفظه الله تعالى & Abu Taymiyya Haneef bin Bava حفظه الله تعالى Yahya al Hajooree is the latest person the raise the flag of the misguided sect of Haddadiyyah thus causing split in ranks among the Ahulus Sunnah. His followers like him display vile, foul speech, have errors in understanding the usool of Ahl al-Sunnah when it comes to dealing with Ahl al-Sunnah, their ijtihaads, and their errors. Al Hajooree has caused lot of youth mostly ignorant ones to think that they have acquired the level to mock, revile, abuse and speak ill of major and senior scholars with the feeble knowledge they posses. It as reached to a level that that the Messenger of Allaah ﷺ and the Companions رضي الله عنهم are not free from the tongue of al-Haajooree, then it is not strange that his followers will have any shame in attacking those less than them, the Scholars of Ahl al-Sunnah.
Taken at Chennai held at Crescent Park Hotel, Nungambakkam on 9th Muharram 1436H (2nd November 2014). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى & അബു തൈമിയ്യ ഹനീഫ് ബിൻ ബാവ حفظه الله تعالى അഹ് ലുസ്സുന്നക്കിടയിൽ വിഭാഗീയതയുടെ വിഷവിത്തുകൾ വിതച്ചു കൊണ്ട് ഏറ്റവുമടുത്ത് ഹദ്ദാദിയത്തിന്റെ കൊടി ഉയർത്തിയ ആളാണ് യഹ് യൽ ഹജൂരി. അഹ് ലുസ്സുന്നത്തിൽപ്പെട്ടയാളുകളുടെ ഇജ്തിഹാദും വീഴ്ച്ചകളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുമ്പോൾ, അവിടെ നാം സ്വീകരിക്കേണ്ടുന്നതായ അഹ് ലുസ്സയുടെ തദ് വിഷയകമായ ആധാരങ്ങൾ മനസ്സിലാക്കുന്നതിൽ പിഴച്ചിട്ടുള്ളവരായ തന്റെ അനുയായികളും ശൈഖിനെപ്പോലെ തന്നെ നിന്ദ്യവും നികൃഷ്ടവുമായ ശൈലിയിൽ സംസാരിക്കുന്നു. ഈ ഹജൂരി, മിക്കവാറും അജ്ഞരായ ഒരു കൂട്ടം യുവാക്കളിൽ തങ്ങൾ നേടിയ അൽപ്പജ്ഞാനവും വച്ചു കൊണ്ട് മുഖ്യരും പ്രധാനികളുമായ പണ്ഡിതന്മാരെ പരിഹസിക്കാനും ചീത്ത വിളിക്കാനുമുള്ള നിലവാരം തങ്ങൾ കൈവരിച്ചെന്ന ധാരണ രൂപപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്. ഇതെത്രത്തോളമെത്തിയെന്നാൽ, റസൂലുള്ളാഹിﷺ യും തന്റെ സ്വഹാബത്തു رضي الله عنهم പോലും ഹജൂരിയുടെ നാവിൽ നിന്നും സ്വതന്ത്രരല്ല ! അപ്പോൾ എന്തുകൊണ്ടും അവരേക്കാൾ സ്ഥാനം കുറഞ്ഞവരായ അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരെ ആക്രമിക്കുന്ന കാര്യത്തിൽ ഹജൂരിയുടെ അനുയായികൾക്ക് യാതൊരു മാനക്കേടും ഇല്ലെന്നതിൽ വൈചിത്ര്യം കാണുന്നില്ല.
ചെന്നൈ , നുങ്കംപാക്കം ക്രസന്റ് പാർക്ക് ഹോട്ടലിൽ 9 മുഹറം 1436 ഹിജ്റ (2, നവമ്പർ, 2014) - ൽ നടന്നത്. |