This snippet discuss on why the Muslims are getting split among themselves and the only solution on how the Muslims can stay united. മുസ്ലിംകൾക്കിടയിലെ ഭിന്നിപ്പ് എന്തു കൊണ്ടെന്നും അവർ ഐക്യത്തിൽ വർത്തിക്കുവാനുള്ള ഏക പരിഹാരം ഏതെന്നും ചർച്ച ചെയ്യുന്ന ഒരു ശബ്ദ ശകലം.
0 Comments
This excerpt is about the correct sources of where one should strive to gain knowledge and the importance that the source itself should be of those which our Prophet ﷺ and His Successors taught us to take from. വിജ്ഞാനം നേടാൻ പരിശ്രമിക്കുന്ന ഒരാൾ നോക്കേണ്ട അതിനുള്ള ശരിയായ ഉറവിടങ്ങൾ ഏതെന്നും പ്രവാചകൻ ﷺഉം അവിടുത്തെ പിൻതുടർച്ചക്കാരും പഠിപ്പിച്ചേടത്ത് നിന്ന് തന്നെ വിജ്‌ഞാനം നേടേണ്ടതിന്റെ പ്രാധാന്യത്തെയും സംബന്ധിച്ച് വിവരിക്കുന്നു.
The Pillars of Eemaan which are six, revised and taught in a brief manner. These are to be learned and memorized by everyone irrespective age and gender. ഈമാനിൻ്റെ തൂണുകൾ ആറാണ് . പ്രായ-ലിംഗഭേദമന്യേ എല്ലാവരും പഠിക്കേണ്ടതും മന:പാഠമാക്കേണ്ടതുമാണവ. അവയുടെ ഒരു ഹ്രസ്വ പുനർ പഠനം.
Definition of Eemaan according to Ahlus Sunnah wal Jamaah - the Saved Sect, the Victorious Sect. അഹ് ലുസ്സുന്ന: വൽ ജമാഅ: അവരാണ് രക്ഷപ്പെട്ടവർ, അവരാണ് വിജയികളും. ഈമാൻ -എന്നതിന് അഹ് ലുസ്സുന്ന: നൽകുന്ന നിർവചനം കേൾക്കുക.
The Five Pillars of Islam explained which all Muslims must know and learn. ഇസ്ലാമിന്റെ അഞ്ച് തൂണുകൾ വിശദീകരിക്കുന്നു. ഇവ അറിയലും പഠിക്കലും എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണ്.
The definition of Deen-ul-Islam as penned down by Shaikh-ul-Islam Muhammad ibn Abdul Wahhab رحمه الله in his famous treatise that is to learned by all, Al Usool Al Thalatha. ദീനുൽ ഇസ്ലാമിന്റെ നിർവചനം എന്ന നിലക്ക് എല്ലാവരും പഠിച്ചിരിക്കേണ്ട വിഖ്യാതമായ ഹ്രസ്വ ഗ്രന്ധമാണ് ശൈഖുൽ ഇസ്ലാം മൂഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് رحمه الله യാൽ വിരചിതമായ അൽ ഉസൂലു സ്സലാസ.
An emphasis on what is meant by the word 'Deen' and its three steps - Islam, Imaan and Ihsaan. A short description on each of these three steps is then described for any commoner to understand easily. ദീൻ എന്ന വാക്കും അതിന്റെ വിവിധ പടികളായ ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നീ രൂപങ്ങളും ഏതൊരു സർവസാധാരണക്കാരനും എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിൽ ചുരുക്കി വിവരിക്കുന്നു.
The questions asked at one's grave are three. Those who answer them correctly are who enter Paradise and those who couldn't are those who will enter the Hell Fire. The three questions are nothing but the three basic principles that everyone should know where Shaikh ul Islam Muhammed ibn Abdul Wahhab رحمه الله had written a treatise famously known as Usool Thalatha. ഖബറിൽ ഒരാളോട് മൂന്നു ചോദ്യങ്ങൾ ചോദിക്കും. അവയ്ക്കു ശരിയായ ഉത്തരം നൽകുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അതിനു കഴിയാത്തവർ നരകത്തിലും. അതിനാൽ ഏവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്നു ചോദ്യങ്ങൾ അഥവാ "മൂന്നടിസ്ഥാന തത്വങ്ങൾ" വിശദീകരിച്ചു കൊണ്ടുള്ള ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് رحمه الله യുടെ വിഖ്യാത ലഘു കൃതി ഉസ്വൂലുസ്സലാസ
Imam Shafee رحمه الله had rightly said about Surah Asr that if mankind would act upon this Surah it would be sufficient for them സൂറത്തുൽ അസ്വ് ർ, ഈ സൂറ: യെ സംബന്ധിച്ച് ഇമാം ശാഫിഈ رحمه الله പറഞ്ഞു: ഈ സൂറത്ത് അനുസരിച്ച് ജനങ്ങൾ പ്രവർത്തിച്ചിരുന്നു എങ്കിൽ ആ ഒരദ്ധ്യായം തന്നെ മതിയായതാകുമായിരുന്നു അവർക്ക്.
The Ten Nullifiers of Islam explained in a brief manner that every Muslim need to be cautious about. ഇസ്ലാമിനെ അസാധുവാക്കുന്ന പത്തു കാര്യങ്ങൾ. ഓരോ മുസ്ലിമും ജാഗ്രത വെക്കേണ്ട ഈ കാര്യങ്ങളുടെ ഒരു ഹ്രസ്വ വിവരണം.
Shirk - The greatest sin that by which Allah سبحانه وتعالى is disobeyed. It is associating and ascribing partners in worship with Allah. It not forgiven by Allah سبحانه وتعالى whether it is Major Shirk or Minor Shirk. In this video / audio its effects and dangers are explained which is very important for all Muslims to know. ശിർക്ക് - അല്ലാഹു سبحانه وتعالى യോട് ധിക്കാരം ചെയ്യപ്പെടുന്നതിൽ വച്ച് ഏറ്റവും കൊടിയ പാപം. ഇത് അല്ലാഹുവിനുള്ള ആരാധനയിൽ വേറെ ചിലരെ പങ്കു ചേർക്കലാണ്. അല്ലെങ്കിൽ അവനു ചില പങ്കാളികളെ ആരോപിക്കലാണ്. വലിയ ശിർക്ക് ആയാലും ചെറിയ ശിർക്ക് ആയാലും അല്ലാഹു سبحانه وتعالى അത് പൊറുക്കുന്നതല്ല. നൽകിയിട്ടുള്ള വീഡിയോ/ഓഡിയോ -യിൽ ശിർക്കിന്റെ ഫലങ്ങളും അപകടങ്ങളും വിശദീകരിക്കുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ച് വളരെ സുപ്രധാനമാണ് ഇത് അറിയുക എന്നത്.
Abu Tariq حفظه الله تعالى turns our attention to some important matters such as the virtue of supplicating to Allah at time of breaking of the fast, overindulgence in food during Ramadhan, the virtue of hosting various categories of people among us to break their fasts and to do it in the correct manner, the futility of the social iftār rampant in our era and the supplication that needs to be done by a fasting person for the one who fed him to break his fast. നോമ്പ് തുറക്കുന്ന സമയത്തുള്ള ദുഃആയുടെ ശ്രേഷ്ഠത, റമളാനിൽ ഭക്ഷണത്തിൻ്റെ കാര്യത്തിലുള്ള അതിരു കവിയൽ, നമുക്കിടയിലുള്ള വിവിധ വിഭാഗങ്ങളിൽ പെട്ട ആളുകളെ സ്വീകരിച്ച് നോമ്പു തുറപ്പിക്കുന്നതിലുള്ള പുണ്യം, അതു ചെയ്യേണ്ട ശരിയായ രീതി, ഇന്നത്തെ കാലത്തു നടത്തുന്ന സമൂഹ ഇഫ്താറുകളുടെ വ്യർത്ഥത, നോമ്പുകാരൻ തന്നെ ഭക്ഷിപ്പിച്ച ആൾക്കു ചെയ്യേണ്ട ദുഃആ തുടങ്ങിയ പ്രധാനപ്പെട്ട ചില കാര്യങ്ങളിലേക്ക് അബു ത്വാരിഖ് حفظه الله تعالى നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
Explaining some important matters related to breaking of the fast such as the right time to break the fast, the supplication while breaking the fast and the most appropriate food to break the fast. നോമ്പ് തുറക്കുന്നതിൻ്റെ ശരിയായ സമയം, അപ്പോഴുള്ള ദുഃആ, നോമ്പ് തുറക്കാൻ ഉത്തമമായ ഭക്ഷണം തുടങ്ങിയ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ വിശദീകരിക്കുന്നു.
Explaining some things that are permissible for a fasting person. നോമ്പുകാരന് അനുവദനീയമായ ചില കാര്യങ്ങൾ വിശദീകരിക്കുന്നു.
Explaining the various things a fasting person should avoid. Especially important in this era of social media. നോമ്പുകാരൻ ഉപേക്ഷിക്കേണ്ട വിവിധയിനം കാര്യങ്ങൾ വിശദീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അതി പ്രസരമുള്ള ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്.
Explaining the virtue of taking Sahūr (pre-dawn meal) and its correct time. സഹൂർ (അത്താഴം) കഴിക്കുന്നതിലെ ശ്രേഷ്ഠതയും അതിനുള്ള ശരിയായ സമയവും വിശദീകരിക്കുന്നു.
Explaining the time to fast in each day. ഓരോ ദിവസവും നോമ്പ് നോൽക്കേണ്ട സമയം എന്തെന്ന് വിശദീകരിക്കുന്നു.
Abu Tariq حفظه الله تعالى explains punishment for those purposefully breaking their fast in Ramadhan and some weak ahadeeth concerning this issue. He warns what greater punishment awaits for those not fasting in Ramadhan compared to those deliberately breaking their fast. റമളാനിൽ കരുതിക്കൂട്ടി നോമ്പ് മുറിക്കുന്നവർക്കുള്ള ശിക്ഷ, ഇതിനെ സംബന്ധിച്ചു വന്നിട്ടുള്ള ചില ദുർബലമായ ഹദീഥുകൾ തുടങ്ങിയ കാര്യങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു. മനഃപൂര്‍വ്വം നോമ്പ് മുറിക്കുന്നവർക്കുള്ള ശിക്ഷയെക്കാൾ കഠിനമായിരിക്കും തീരെ നോമ്പനുഷ്ഠിക്കാത്തവർക്കുള്ള ശിക്ഷ എന്നും ഓർമിപ്പിക്കുന്നു.
Abu Tariq حفظه الله تعالى explains the virtue of night prayer (Taraweeh) in Ramadhan and the proofs showing that its scheduled time is after Ishaa’ prayer. റമളാനിലെ രാത്രി നമസ്കാരമായ തറാവീഹിൻ്റെ ശ്രേഷ്ഠതയും തറാവീഹ് നമസ്കരിക്കാനുള്ള സമയം ഇശാഅ് നമസ്കാരത്തിനു ശേഷമായി നിജപ്പെടുത്തിയതിൻ്റെ തെളിവുകളും അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Whoever fasts Ramadan with Eemaan, Ikhlas, Sunnah and hoping for reward, then his previous sins will be forgiven. റമളാനിലെ നോമ്പ് ഈമാനോട് കൂടെ ഇഖ്‌ലാസും സുന്നത്തുമനുസരിച്ച് നിർവ്വഹിക്കുന്ന ഒരാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.
Abu Tariq حفظه الله تعالى explains about the virtuous night of Laylatul Qadr in Ramadhān, the wisdom behind not revealing its exact time and the necessary criteria for achieving it. റമളാനിലെ ശ്രേഷ്ഠമായ രാത്രിയായ ലൈലത്തുൽ ഖദ്ർ, അതിൻ്റെ കൃത്യമായ സമയം വെളിവാക്കാത്തതിൻ്റെ പൊരുൾ, അതു നേടിയെടുക്കാനുള്ള യോഗ്യത തുടങ്ങിയ കാര്യങ്ങൾ അബു ത്വാരിഖ് حفظه الله تعالى വിശദീകരിക്കുന്നു.
Gates of Paradise are Opened & Gates of Hell are Closed in Ramadhan റമളാനിൽ സ്വർഗത്തിൻ്റെ വാതിലുകൾ തുറക്കപ്പെടും നരകത്തിൻ്റെ വാതിലുകൾ അടക്കപ്പെടും
Fast and Qur'ān will Intercede നോമ്പും ഖുർആനും ശഫാഅഃ പറയും
The Breath of a Fasting Person is Sweeter to Allah നോമ്പുകാരൻ്റെ വായിൽ നിന്നുള്ള മണം അല്ലാഹുവിന് പ്രിയപ്പെട്ടത്
Two Occasions of Joy for a Fasting Person നോമ്പുകാരന് സന്തോഷത്തിൻ്റെ രണ്ടവസരങ്ങൾ
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|