This snippet discuss on why the Muslims are getting split among themselves and the only solution on how the Muslims can stay united. മുസ്ലിംകൾക്കിടയിലെ ഭിന്നിപ്പ് എന്തു കൊണ്ടെന്നും അവർ ഐക്യത്തിൽ വർത്തിക്കുവാനുള്ള ഏക പരിഹാരം ഏതെന്നും ചർച്ച ചെയ്യുന്ന ഒരു ശബ്ദ ശകലം.
0 Comments
This excerpt is about the correct sources of where one should strive to gain knowledge and the importance that the source itself should be of those which our Prophet ﷺ and His Successors taught us to take from. വിജ്ഞാനം നേടാൻ പരിശ്രമിക്കുന്ന ഒരാൾ നോക്കേണ്ട അതിനുള്ള ശരിയായ ഉറവിടങ്ങൾ ഏതെന്നും പ്രവാചകൻ ﷺഉം അവിടുത്തെ പിൻതുടർച്ചക്കാരും പഠിപ്പിച്ചേടത്ത് നിന്ന് തന്നെ വിജ്‌ഞാനം നേടേണ്ടതിന്റെ പ്രാധാന്യത്തെയും സംബന്ധിച്ച് വിവരിക്കുന്നു.
The Pillars of Eemaan which are six, revised and taught in a brief manner. These are to be learned and memorized by everyone irrespective age and gender. ഈമാനിൻ്റെ തൂണുകൾ ആറാണ് . പ്രായ-ലിംഗഭേദമന്യേ എല്ലാവരും പഠിക്കേണ്ടതും മന:പാഠമാക്കേണ്ടതുമാണവ. അവയുടെ ഒരു ഹ്രസ്വ പുനർ പഠനം.
Definition of Eemaan according to Ahlus Sunnah wal Jamaah - the Saved Sect, the Victorious Sect. അഹ് ലുസ്സുന്ന: വൽ ജമാഅ: അവരാണ് രക്ഷപ്പെട്ടവർ, അവരാണ് വിജയികളും. ഈമാൻ -എന്നതിന് അഹ് ലുസ്സുന്ന: നൽകുന്ന നിർവചനം കേൾക്കുക.
The Five Pillars of Islam explained which all Muslims must know and learn. ഇസ്ലാമിന്റെ അഞ്ച് തൂണുകൾ വിശദീകരിക്കുന്നു. ഇവ അറിയലും പഠിക്കലും എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണ്.
The definition of Deen-ul-Islam as penned down by Shaikh-ul-Islam Muhammad ibn Abdul Wahhab رحمه الله in his famous treatise that is to learned by all, Al Usool Al Thalatha. ദീനുൽ ഇസ്ലാമിന്റെ നിർവചനം എന്ന നിലക്ക് എല്ലാവരും പഠിച്ചിരിക്കേണ്ട വിഖ്യാതമായ ഹ്രസ്വ ഗ്രന്ധമാണ് ശൈഖുൽ ഇസ്ലാം മൂഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് رحمه الله യാൽ വിരചിതമായ അൽ ഉസൂലു സ്സലാസ.
An emphasis on what is meant by the word 'Deen' and its three steps - Islam, Imaan and Ihsaan. A short description on each of these three steps is then described for any commoner to understand easily. ദീൻ എന്ന വാക്കും അതിന്റെ വിവിധ പടികളായ ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ എന്നീ രൂപങ്ങളും ഏതൊരു സർവസാധാരണക്കാരനും എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിൽ ചുരുക്കി വിവരിക്കുന്നു.
The questions asked at one's grave are three. Those who answer them correctly are who enter Paradise and those who couldn't are those who will enter the Hell Fire. The three questions are nothing but the three basic principles that everyone should know where Shaikh ul Islam Muhammed ibn Abdul Wahhab رحمه الله had written a treatise famously known as Usool Thalatha. ഖബറിൽ ഒരാളോട് മൂന്നു ചോദ്യങ്ങൾ ചോദിക്കും. അവയ്ക്കു ശരിയായ ഉത്തരം നൽകുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അതിനു കഴിയാത്തവർ നരകത്തിലും. അതിനാൽ ഏവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്നു ചോദ്യങ്ങൾ അഥവാ "മൂന്നടിസ്ഥാന തത്വങ്ങൾ" വിശദീകരിച്ചു കൊണ്ടുള്ള ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹാബ് رحمه الله യുടെ വിഖ്യാത ലഘു കൃതി ഉസ്വൂലുസ്സലാസ
Imam Shafee رحمه الله had rightly said about Surah Asr that if mankind would act upon this Surah it would be sufficient for them സൂറത്തുൽ അസ്വ് ർ, ഈ സൂറ: യെ സംബന്ധിച്ച് ഇമാം ശാഫിഈ رحمه الله പറഞ്ഞു: ഈ സൂറത്ത് അനുസരിച്ച് ജനങ്ങൾ പ്രവർത്തിച്ചിരുന്നു എങ്കിൽ ആ ഒരദ്ധ്യായം തന്നെ മതിയായതാകുമായിരുന്നു അവർക്ക്.
The Ten Nullifiers of Islam explained in a brief manner that every Muslim need to be cautious about. ഇസ്ലാമിനെ അസാധുവാക്കുന്ന പത്തു കാര്യങ്ങൾ. ഓരോ മുസ്ലിമും ജാഗ്രത വെക്കേണ്ട ഈ കാര്യങ്ങളുടെ ഒരു ഹ്രസ്വ വിവരണം.
Shirk - The greatest sin that by which Allah سبحانه وتعالى is disobeyed. It is associating and ascribing partners in worship with Allah. It not forgiven by Allah سبحانه وتعالى whether it is Major Shirk or Minor Shirk. In this video / audio its effects and dangers are explained which is very important for all Muslims to know. ശിർക്ക് - അല്ലാഹു سبحانه وتعالى യോട് ധിക്കാരം ചെയ്യപ്പെടുന്നതിൽ വച്ച് ഏറ്റവും കൊടിയ പാപം. ഇത് അല്ലാഹുവിനുള്ള ആരാധനയിൽ വേറെ ചിലരെ പങ്കു ചേർക്കലാണ്. അല്ലെങ്കിൽ അവനു ചില പങ്കാളികളെ ആരോപിക്കലാണ്. വലിയ ശിർക്ക് ആയാലും ചെറിയ ശിർക്ക് ആയാലും അല്ലാഹു سبحانه وتعالى അത് പൊറുക്കുന്നതല്ല. നൽകിയിട്ടുള്ള വീഡിയോ/ഓഡിയോ -യിൽ ശിർക്കിന്റെ ഫലങ്ങളും അപകടങ്ങളും വിശദീകരിക്കുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ച് വളരെ സുപ്രധാനമാണ് ഇത് അറിയുക എന്നത്.
Dawah becomes incumbent upon a person who has gained knowledge and is practising upon it, to call people to this Truth. However, we should understand that this Dawah should be performed upon the same methodology upon which we take all matter of the religion, without falling in to innovated ways. We should also never lose focus of the core aspect of the religion that we are calling people to - which is Tawheed. "ക്ഷണിക്കൽ" എന്നർത്ഥം വരുന്ന അറബി സംജ്ഞയാണ് ദഅവത്ത്. സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കൽ വിജ്ഞാനം നേടി അതനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ ബാധ്യതയാണ്. എന്നിരുന്നാലും നാം ഇവിടെ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, നാം ഏതൊരു മതകാര്യവും സ്വീകരിക്കാൻ അനുവർത്തിച്ചു പോരുന്ന അതേ രീതി ശാസ്ത്ര പ്രകാരമാകണം ദഅവത്തും എന്നതാണത്. പുതു നിർമ്മിതങ്ങളായ മാർഗ്ഗങ്ങൾ ദീനിലെ മറ്റേതൊരു കാര്യത്തിലുമെന്നപോലെ ദഅവത്തിലും അവലംബിച്ചു കൂടാ. ജനങ്ങളെ ആദ്യം ക്ഷണിക്കേണ്ടതായ ദീനിന്റെ കാതലായ ഭാഗമാണ് തൗഹീദ്. ദഅവത്തിന്റെ കേന്ദ്ര ബിന്ദുവായ ഇതിൽ നിന്നും ഒരിക്കലും ശ്രദ്ധ പതറാതെ സൂക്ഷിക്കുകയും വേണം.
Mere utterance of Shahada (Testimony of Faith) and accepting it is not sufficient. After learning the meaning and conditions of Laa ilaha illa Allah and understanding its pillars and parts, one should applying it in his life and take on its embodiment and perfection. This includes staying away from all forms of Major and Minor Shirk, Innovations in Religion (Bid'a), Major Sins and being persistent in Minor Sins. ഒരാൾ ശഹാദത്ത് അഥവാ വിശ്വാസ സാക്ഷ്യം കേവലം ഉരുവിടുകയും അംഗീകരിക്കുകയും ചെയ്താൽ മാത്രം മതിയാകില്ല. "ലാ ഇലാഹ ഇല്ലള്ള" യുടെ അർത്ഥവും നിബന്ധനകളും പഠിക്കണം.അതിന്റെ സ്തംഭങ്ങളും ഭാഗങ്ങളും മനസ്സിലാക്കുകയും വേണം. ശേഷം സ്വജീവിതത്തിൽ അതിനെ യോഗവൽക്കരിക്കണം. അതിന്റെ സാക്ഷാൽക്കരണത്തിനും പരിപൂർണ്ണതക്കുമായി ഉറ്റു പരിശ്രമിക്കണം. വലുതും ചെറുതുമായ ശിർക്കിന്റെ സകലമാന രൂപങ്ങളെയും, ദീനിലുണ്ടാക്കുന്ന പുതു നിർമ്മിതികളെയും (ബിദ്അത്തുകൾ), വൻപാപങ്ങളെയും പാടെ വർജ്ജിക്കുകയും ചെറു പാപങ്ങൾ പതിവായി പ്രവൃത്തിക്കാതിരിക്കലുമാണ് ഇതിന്റെ പൂർത്തീകരണത്തിനായി വേണ്ടത്.
The Testimony of Faith or the Shahada (laa ilaaha illa Allah) is the key to the Paradise; and every key has a unique set of cuts or teeth. The conditions of the Shahadah are the teeth to this key to Paradise. Whoever gets the key with the right teeth will have it open for him. This clip briefly touches on the seven conditions of the Shahada and the importance of learning and practising them. സ്വർഗ്ഗത്തിലേക്കുള്ള താക്കോലാണ് ശഹാദഃ അഥവാ വിശ്വാസത്തിൻ്റെ സാക്ഷ്യം (ലാ ഇലാഹ ഇല്ലള്ളാഹ്). ഏതൊരു താക്കോലിനും പ്രത്യേകമായ ഒരു കൂട്ടം വെട്ടുകൾ അഥവാ പല്ലുകൾ ഉണ്ട്. ശഹാദഃത്തിൻ്റെ നിബന്ധനകളാണ് സ്വർഗ്ഗത്തിലേക്കുള്ള ഈ താക്കോലിൻ്റെ പല്ലുകൾ. ആരുടെ പക്കലാണോ ശരിയായ പല്ലുകളുള്ള താക്കോലുള്ളത് അവനതു തുറന്നു കൊടുക്കപ്പെടും. ശഹാദഃത്തിൻ്റെ ഏഴു നിബന്ധനകളും അവ പഠിച്ചു പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാധാന്യവും ഈ ശബ്ദ ശകലത്തിൽ ഹ്രസ്വമായി വിശദീകരിച്ചിക്കുന്നു.
The Scholars of AhluSunnah have explained Tawheed (Belief of Oneness of Allah), based on the Quran and Sunnah, as having three parts. This clip briefly touches of each of them - Tawheed Ar-Rububiyya (Oneness of Allah as the Lord of all things), Tawheed Al-Uloohiyya (Oneness of Allah as the Only One truly worthy of worship), and Tawheed Asmaa wa Siffaat (Oneness of Allah in His Names and Attributes that He has chosen for Himself). അഹ് ലുസ്സുന്നയുടെ ഉലമാക്കൾ തൗഹീദ് അഥവാ അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസത്തെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ മൂന്നു വിഭാഗമാക്കി വേർതിരിച്ചു വിശദീകരിച്ചിരിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന ക്ലിപ്പിൽ ഇവയോരോന്നിനെയും സംക്ഷിപ്തമായി പ്രതിപാദിക്കുന്നു - തൗഹീദ് അറുബൂബിയ്യ: (എല്ലാറ്റിന്റെയും റബ്ബ് എന്ന നിലയിൽ അല്ലാഹുവിന്റെ ഏകത്വം), തൗഹീദ് അൽ ഉലൂഹിയ്യ: (യഥാർഥത്തിൽ ഇബാദത്തിന്നർഹൻ അല്ലാഹു ഒരുവൻ മാത്രമാണെന്നുള്ളതിൽ അവനുള്ള ഏകത്വം), തൗഹീദ് അസ്മാഇ വസ്വിഫാത്ത് (അല്ലാഹു തനിക്കായി നിശ്ചയിച്ചിട്ടുള്ള നാമ വിശേഷണങ്ങളിൽ അവന്നുള്ള ഏകത്വം
The meaning of the Shahada (Laa ilaha illa Allah) is explained by the life and teachings of Prophet Ibrahim عليه السلام as he declared himself free from worship of idols and false gods and proclaimed that, in truth, there is none worthy of worship, except Allah alone. ഇബ്രാഹീം عليه السلام തൻ്റെ ജീവിതത്തിലൂടെയും അദ്ധ്യാപനങ്ങളിലൂടെയും വിശദീകരിച്ച ശഹാദഃ (ലാ ഇലാഹ ഇല്ലള്ളാ) യുടെ അർത്ഥം, അദ്ദേഹം തന്നെ പ്രഖ്യാപിച്ചതു പോലെ, വിഗ്രഹങ്ങളെയും വ്യാജ ദൈവങ്ങളെയും ആരാധിക്കുന്നതിൽ നിന്നും താൻ പൂർണ്ണമായും ഒഴിവാണ് എന്നും ആരാധനക്കർഹനായി സത്യത്തിൽ അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നുമാണ്.
The testimony of faith (Shahada) consists of two pillars - negation of false gods and affirmation of Allah as the only One who is worthy of worship. A short clip about the two pillars and their meanings - affairs that are most important of all, but seldom taught in classes or lectures. വിശ്വാസത്തിൻ്റെ സാക്ഷ്യവചനത്തിൽ (ശഹാദത്തു കലിമഃ) യിൽ രണ്ടു സ്തംഭങ്ങൾ അടങ്ങിയിരിക്കുന്നു - വ്യാജ ദൈവങ്ങളെ നിഷേധിക്കലും ആരാധനക്കർഹനായി അള്ളാഹു മാത്രമേയുള്ളൂ എന്നു സ്ഥിരീകരിക്കലും. കാര്യങ്ങളിൽ ഏറ്റവും പ്രധാനമായിട്ടു പോലും പ്രഭാഷണങ്ങളിലോ ക്ലാസ്സുകളിലോ അപൂര്‍വ്വമായി മാത്രം പഠിപ്പിക്കുന്ന ഈ രണ്ടു സ്തംഭങ്ങളും അവയുടെ അർത്ഥവും വിവരിക്കുന്ന ഒരു ഹ്രസ്വ ശബ്ദ ശകലം.
The testimony of Islam - Laa ilaaha illa Allah (There is none worthy of worship except Allah - is what we should bear witness to and uphold as the greatest and most fundamental aspect of our lives. നാം സാക്ഷ്യം വഹിക്കേണ്ടതും നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും മഹത്തരമായ അടിസ്ഥാന ദര്‍ശനമായി ഉയർത്തിപ്പിടിക്കേണ്ടതുമാണ് ഇസ്‌ലാമിലെ സാക്ഷ്യവചനം - ലാ ഇലാഹ ഇല്ലള്ളാ.
What is the wisdom behind the creation of Mankind? Allah has not created Mankind and Jinn, except for that they worship Him alone without assigning any partners unto Him മനുഷ്യസൃഷ്ടിപ്പിൻ്റെ പിന്നിലെ യുക്തിയെന്ത്? അള്ളാഹുവിനോട് ഒരു പങ്കാളികളെയും ചേർക്കാതെ, അള്ളാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ, അള്ളാഹു ഒരിക്കലും മനുഷ്യ വർഗ്ഗത്തെയും ജിന്നു വർഗ്ഗത്തെയും സൃഷ്ടിച്ചിട്ടില്ല..
Is there a purpose behind our creation? Mankind was not created to be left neglected without a reckoning. He will be resurrected and asked about his deeds. നമ്മുടെ സൃഷ്ടിപ്പിനു പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? കണക്കെടുപ്പ് നടത്താതെ അവഗണിക്കപ്പെട്ടവരായി മനുഷ്യരാശി സൃഷ്ടിക്കപ്പെട്ടിട്ടില്ല. അവർ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയും അവരുടെ ചെയ്തികളെക്കുറിച്ച് ചോദിക്കപ്പെടുകയും ചെയ്യും.
What is the purpose behind the creation of Mankind? Surely, the creation of the heavens and the earth were not a mere play. They were not created except in truth. മനുഷ്യസൃഷ്ടിപ്പിൻ്റെ പിന്നിലെ ഉദ്ദേശ്യമെന്ത്? തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ് കേവലമൊരു കളിയായിരുന്നില്ല. സത്യത്തിനു വേണ്ടിയല്ലാതെ അവയെ സൃഷ്ടിച്ചിട്ടില്ല.
Evolution or Creation? Short clip on why the atheistic ideology of Evolutionism is wrong and what is the correct concept of believe in creation. പരിണാമമോ സൃഷ്ടിപ്പോ? നിരീശ്വര പ്രത്യയശാസ്ത്രമായ പരിണാമ സിദ്ധാന്തം എന്തുകൊണ്ട് തെറ്റാണെന്നും സൃഷ്ടിപ്പിലുള്ള വിശ്വാസമാണ് ശരിയായതെന്നും തെളിവുകളിലൂടെ വിശദീകരിക്കുന്ന ശബ്ദ ശകലം.
About Tawheed, Taqdeer and Tawakkul. തൗഹീദ്, തഖ്ദീർ, തവക്കുൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് Taken from Da'watuna: Our Call
|
Video Clips
Short video clips from various topics to remind and share. Categories
All
Archives
July 2019
|