ശുറൂത്ത് ലാ ഇലാഹ ഇല്ല അളളാഹ് പൊതുവെ ഈ കൃതി ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله ലേക്ക് ചേർത്താണ് അറിയപ്പെടുന്നത് എങ്കിലും അത് രചിച്ചത് അദ്ദേഹത്തിൻ്റെ പേരക്കുട്ടിയായ ശൈഖ് അബ്ദുർ റഹ്മാൻ ബിൻ ഹസ്സൻ ആണ്. ലാ ഇലാഹ ഇല്ല അളളായുടെ ഏഴു പ്രധാന ശർത്തുകളിലേക്കാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
ഒരിക്കല്‍ വഹബ് ഇബ്നു മുനബ്ബിഹിനോട് رحمه الله (മരണം ഹിജ്റ 110) ചോദിക്കപ്പെട്ടു "സ്വർഗം തുറന്നു കിട്ടാനുളള സ്വർഗത്തിൻ്റെ താക്കോല്‍ അല്ലേ ലാ ഇലാഹ ഇല്ല അളളാഹ്?" അദ്ദേഹം പറഞ്ഞു, "അതെ സ്വർഗം തുറന്നു് കിട്ടാനുളള താക്കോല്‍ തന്നെയാണ്, പക്ഷെ ഒരു കാര്യം നമ്മള്‍ അറിഞ്ഞിരിക്കേണ്ടതു് ഉണ്ട് ഏതൊരു താക്കോല്‍ ഉണ്ടെങ്കിലും ആ താക്കൊലിന് ചില പല്ലുകൾ ഉണ്ടായിരിക്കും അങ്ങനെ കൃത്യമായ പല്ലുകളോട് കൂടിയ താക്കോലുമായി ആണ് നീ വരുന്നതെങ്കില്‍ വാതില്‍ നിനക്ക് തുറക്കപ്പെടും ഇല്ലെങ്കില്‍ പുട്ടു തുറന്നു കിട്ടില്ല." താക്കോല്‍ ലാ ഇലാഹ ഇല്ല അളളാഹ് അതിന്റെ പല്ലുകളാണ് ഈ ശുറൂത്തുകൾ.
0 Comments
Your comment will be posted after it is approved.
Leave a Reply. |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
October 2024
|