പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ… مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്‌നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്‌ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്‌ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്‌ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. — അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ حفظه الله تعالى പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله تعالى
0 Comments
Your comment will be posted after it is approved.
Leave a Reply. |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
October 2024
|